നിലാവിന്റെ തൂവെള്ള വെളിച്ചം വീട്ടുമുറ്റത്ത് പരന്നത് പെട്ടെന്നായിരുന്നു. സംഗീതസാന്ദ്രമായ ആ രാത്രിയിലെ നിലാവിന്റെ അവര്‍ണ്ണനീയമായ ശോഭയില്‍ ഞാനലിഞ്ഞുപോയി. കാര്‍മേഘങ്ങള്‍ക്കുള്ളില്‍ ഒളിച്ചു കളിക്കുന്ന നിലാവിനെ കാണാന്‍ ഞാനെന്നും ആ മരച്ചോട്ടിലെത്തും. മരച്ചില്ലകള്‍ക്കിടയിലൂടെ നിലാവിനെ എന്നും ഒരു നോക്കു കാണണം. അത്രയേ ഞാനാഗ്രഹിച്ചുള്ളൂ.
Continue reading

Sea and Land

കടൽ കണ്ടില്ലേ.. എന്തൊരത്ഭുതമാണല്ലേ.. കരയേക്കാൾ മൂന്നിരട്ടി വലുപ്പം, ഭീമാകാരം തന്നെ. സൂര്യദേവന് ഒന്ന് കുളിക്കാനും രാത്രി തല ചായ്ക്കാനും കടലല്ലാതെ വേറാരുണ്ട്. ആരും അറിയാത്ത എത്രയെത്ര രഹസ്യങ്ങളാണ് കടലിന്നടിയിൽ ഉറങ്ങി കിടക്കുന്നത്. പ്രണയ്താക്കൾക്ക്‌ കാറ്റ് കൊള്ളാൻ കടൽത്തീരത്തെക്കാൾ നല്ല സ്ഥലം വേറെയെവിടെ കിട്ടും? അങ്ങനെയങ്ങനെ ഒരുപാട് അല്ലേ..Continue reading