നിലാവിന് പറയാനുള്ളത്

നിലാവിന്റെ തൂവെള്ള വെളിച്ചം വീട്ടുമുറ്റത്ത് പരന്നത് പെട്ടെന്നായിരുന്നു. സംഗീതസാന്ദ്രമായ ആ രാത്രിയിലെ നിലാവിന്റെ അവര്‍ണ്ണനീയമായ ശോഭയില്‍ ഞാനലിഞ്ഞുപോയി. കാര്‍മേഘങ്ങള്‍ക്കുള്ളില്‍ ഒളിച്ചു കളിക്കുന്ന നിലാവിനെ കാണാന്‍ ഞാനെന്നും ആ മരച്ചോട്ടിലെത്തും. മരച്ചില്ലകള്‍ക്കിടയിലൂടെ നിലാവിനെ എന്നും ഒരു നോക്കു കാണണം. അത്രയേ ഞാനാഗ്രഹിച്ചുള്ളൂ.

ശവ്വാല്‍ നിലാവുദിച്ചതിന്റെ പിറ്റേന്ന് നിലാവെന്നോട് പറഞ്ഞു: “എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു”. പിന്നെ ഒരു നിമിഷം കൂടി അവിടെ നില്‍ക്കാനെനിക്ക് ധൈര്യമില്ലായിരുന്നു. പേടിച്ചരണ്ട ഞാന്‍ എങ്ങോട്ടെന്നില്ലാതെ ഓടി. കുന്നുകളും മലകളും താണ്ടി ഒരുപാട് ദൂരത്തെത്തി. ഇനിയൊരിക്കലും തിരിച്ചു പോവാന്‍ കഴിയാത്തത്ര ദൂരം!

എന്തായിരുന്നു അന്നവള്‍ക്കെന്നോട് പറയാനുണ്ടായിരുന്നത്.. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ആ ചോദ്യം എന്റെയുള്ളില്‍ നീറിപ്പുകഞ്ഞുകൊണ്ടേയിരിക്കുന്നു.

moon-65957_640

 

 

Leave a Reply

Your email address will not be published. Required fields are marked *